You are here
Home > Entertainment > സംസാരിക്കാൻ സമയം ലഭിച്ചില്ല ; അർണാബിന്റെ തത്സമയ ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ :വീഡിയോ

സംസാരിക്കാൻ സമയം ലഭിച്ചില്ല ; അർണാബിന്റെ തത്സമയ ചർച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ :വീഡിയോ

Share to world

ഞായറാഴ്ച നടന്ന ചർച്ചക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേ സമയം, ചർച്ചയിൽ സംസാരിക്കാൻ അർണാബ് തനിക്ക് സമയം അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിച്ചതെന്നും കസ്തൂരി പറഞ്ഞു.

വീഡിയോ കാണാം

 

“ആവേശത്തോടെ സംസാരിക്കുന്ന അർണാബിനെ കണ്ടുകൊണ്ട് 60 മിനിട്ടുകൾ ഞാൻ ചെലവഴിച്ചു. എന്തായാലും അദ്ദേഹം എനിക്ക് സംസാരിക്കാൻ സമയം അനുവദിക്കുമായിരുന്നില്ല. അതുകൊണ്ട് ഞാൻ പോയി ഭക്ഷണം എടുത്തുകൊണ്ട് വന്നു. പക്ഷേ, സ്കൈപ്പ് സൈൻ ഓഫ് ചെയ്യാൻ മറന്നു പോയി. സംഭവിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല”- നടി  തൻ്റെ ട്വിറ്ററിൽ കുറിച്ചു.

Leave a Reply

Top